നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ആനയറ കോവൂർ അമ്പൂ ഭവനിൽ ബീന(44)യാണ് പിടിയിലായത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നഴ്സിങ്ങിനും മറ്റ് കോഴ്സുകൾക്കും അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് ഇവർ തട്ടി എടുത്തത്.ഇവർക്കെതിരെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും മറ്റ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കല്ലമ്പലം എസ് എച്ച് ഒ പ്രൈജു ഗ്രേഡ് എസ്.ഐ സുനിൽ,എ.എസ്.ഐ ബിന്ദു എസ് സി പി ഒ മാരായ അസീം,ഷിജാസ് എന്നിവരിൽ പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...