ഞാൻ ജനിച്ച് മൂന്ന് മാസത്തിനുള്ളിൽ ഷൂട്ടിം​ഗിന് പോയി; അമ്മയെക്കുറിച്ച് പറഞ്ഞ് മകൾ ശ്രീമയി

മലയാള സിനിമയ്ക്ക് മറക്കാനാകാത്ത ഒട്ടനവധി നേട്ടങ്ങൾ സമ്മാനിച്ച ആളാണ് കൽപ്പന. കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി.

ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അമ്മയെ സഹോദരിയെ പോലെയാണ് താൻ കണ്ടതെന്ന് ശ്രീമയി പറയുന്നു.

മീനുവുമായി (കൽപ്പന) അത്രയും ക്ലോസ് അല്ലായിരുന്നു. മുത്തശ്ശിയുമായാണ് അടുപ്പം. ജനിച്ചപ്പോൾ മുതൽ അവർക്കൊപ്പമായിരുന്നു. ഞാൻ ജനിച്ച് മൂന്ന് മാസത്തിനുള്ളിൽ മീനു ഷൂട്ടിം​ഗിന് പോയി.

മുത്തശ്ശിയെ വിശ്വസിച്ച് എന്നെ അവരുടെ കൈയിൽ കൊടുത്തു. ​ഗർഭിണിയായി 9 മാസവും മീനു അഭിനയിച്ചിരുന്നു.

അവരുടെ ലോകമേ സിനിമയാണ്. വീട്ടിൽ ഇരിക്കുന്നത് ഇഷ്ടമല്ല. വേറെ ഒന്നും ചെയ്യാനും അറിയില്ല.

മീനു മരിച്ചതിന്റെ വേദന ഉണ്ടായിരുന്നു. എന്നാൽ എനിക്ക് വലിയ സപ്പോർട്ട് സിസ്റ്റം ഒപ്പമുണ്ടായിരുന്നു.

ബന്ധുക്കൾ ഒപ്പമുണ്ടായതിനാൽ മീനു ഇല്ലെന്ന് എനിക്ക് തോന്നില്ല. അമ്മൂമ്മ അവരുടെ മകളെ പോലെയാണ് എന്നെ വളർത്തിയത്.

വേദനയുണ്ടാകും, പക്ഷെ ആഴത്തിൽ അത് ബാധിക്കാൻ അവർ അനുവദിച്ചില്ല. അമ്മ മരിക്കുമ്പോൾ താൻ 11ാം ക്ലാസിൽ പഠിക്കുകയായിരുന്നെന്നും ശ്രീമയി വ്യക്തമാക്കി.

മരണ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടി. അമ്മ ഷൂട്ടിം​ഗിന് പോയെന്നാണ് താനും വീട്ടുകാരും ഇപ്പോഴും കരുതുന്നതെന്നും ശ്രീമയി വ്യക്തമാക്കി.

അമ്മയെയും സഹോദരിമാരായ ഉർവശിയെയും കലാ രഞ്ജിനിയെയും ചേച്ചിയെന്നാണ് കുട്ടിക്കാലത്ത് വിളിച്ചതെന്ന് ശ്രീമയി പറയുന്നു.

പ്രസവിച്ചാൽ മാത്രം അമ്മയാവില്ലെന്ന് അമ്മൂമ്മ ഞങ്ങൾക്ക് പറഞ്ഞ് തരും. അമ്മയെ പോലെ തന്നെയും കസിൻസിനെയും വളർത്തിയത് അമ്മൂമ്മയാണെന്നും ശ്രീമയി വ്യക്തമാക്കി.

ഒരു മാസത്തിൽ കൂടിയാൽ ഒരാഴ്ചയാണ് മീനുവിനെയും കാർത്തുവിനെയും പൊടിയമ്മയെയും കണ്ടിരുന്നത്.

അതിന് മുകളിൽ കാണാൻ പറ്റില്ല. കാരണം അവരുടെ റോൾ അവർ തന്നെ ചെയ്യണം. പകരം വേറെ ആരും ഇല്ല.

അവർ തിരക്കുള്ളവരാണെന്ന് ചെറിയ പ്രായത്തിലേ തങ്ങൾക്ക് മനസിലായി. ഇവരെ ടിവിയിൽ കാണുമ്പോൾ ഞങ്ങൾക്ക് അഭിമാനമായിരുന്നെന്നും ശ്രീമയി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...

ഇതൊരു വെറും ഫോട്ടോയല്ല, സുഹൃത്തുക്കളേ

കാർട്ടൂണിസ്റ്റും പ്രസാധാകനുമായ അനിൽ വേഗ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിൻ്റെ പബ്ളിക്കേഷനായ ഡോൺ ബുക്സ് വഴി 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്...