ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍.

ജെഎന്‍യു സ്റ്റുഡന്‍റ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റും ഇപ്പോള്‍ എന്‍എസ്‌യുഐ ദേശീയ നേതാവുമാണ് കനയ്യ കുമാര്‍.

ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്.

ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

‘ഈ ഇലക്ഷന്‍ നമുക്ക് സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും നീതിയുടെയും തെര‌ഞ്ഞെടുപ്പാണ്.

ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. 18 വയസ് പൂര്‍ത്തിയായ എല്ലാവരോടും ഈ ജനവിധിയുടെ ഭാഗമാകാൻ ആവശ്യപ്പെടുകയാണ്.

എല്ലാവരും പ്രചാരണത്തിന്‍റെ ഭാഗമാകുക. നിങ്ങള്‍ക്കും പിന്തുണകള്‍ നല്‍കാം. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ക്രൗഡ്‌ഫണ്ടിംഗ് വഴിയാണ്.

ജനങ്ങള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്’ എന്നും വീഡിയോയില്‍ കനയ്യ പറഞ്ഞു.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...