പൂർണ്ണമായും ആക്ഷൻ ഫാമിലി ത്രില്ലർ ജോണറിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുകയാണ്. തെന്നിൻഡ്യൻ ആക്ഷൻ ഹീറോ അർജുൻ, നിക്കി ഗിൽ റാണി മുകേഷ്, ഗിരീഷ്, ബൈജു സന്തോഷ്. അജു വർഗീസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ് സഖാവ് ബാലൻ എന്ന കഥാപാത്രത്തിലൂടെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രൂപത്തിലും ഭാവത്തിലുമെല്ലാം ഏറെ വൈവിദ്ധ്യമാകുന്ന ഒരു കഥാപാത്രമായിരിക്കു
മിത്. ബൈജുവിൻ്റെ അഭിനയ ജീവിതത്തിന് വലിയൊരു വഴിത്തിരിവിന് ഇടയാകുന്ന കഥാപാതം കൂടിയായിരിക്കും സഖാവ് ബാലൻ.
ധർമ്മജൻ ബൊൾഗാട്ടി, ഹരീഷ് പെരടി, സംവിധായകൻ അജയ് വാസുദേവ്, ആശാ ശരത്ത് എന്നിവരും പ്രധാന വേഷമണിയുന്നു. ദിനേശ് പള്ളത്തിൻ്റെ താണു തിരക്കഥ.
കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ് – വി.റ്റി.ശ്രീജിത്ത്.
കലാസംവിധാനം -സഹസ് ബാല. കോസ്റ്റും ഡിസൈൻ അരുൺ മനോഹർ
മേക്കപ്പ് – പ്രദീപ് രംഗൻ. നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി.
ചീഫ് അസ്റ്റോപ്പിയേറ്റ് ഡയറക്ടർ -സുരേഷ് ഇളമ്പൽ.
പ്രൊഡക്ഷൻ എക്സികുട്ടീവ് – അഭിലാഷ് അർജുൻ.
നിർമ്മാണ നിർവ്വഹണം – അനിൽ അങ്കമാലി, രാജീവ് കൊടപ്പനക്കുന്ന്-
വാഴൂർ ജോസ്.