കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്‌ടർ അരുൺ കെ.വിജയൻ.
ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്‌ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിൻ്റെ കുടുംബത്തിനു കൈമാറിയത്.
മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു.
സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും
കലക്ടർ കത്തിൽ വ്യക്തമാക്കി.ഇന്നലെ കലക്ട്‌ടർ പത്തനംതിട്ടയിൽ എത്തിയിരുന്നുവെങ്കിലും കാണാൻ താൽപര്യമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് കത്തെഴുതി പത്തനംതിട്ട സബ് കലക്ടർ വഴി കുടുംബത്തിനു കൈമാറിയത്.