ഇരിട്ടിയിലെ യുവതിയുടെ മരണം; ഭർത്താവ് ജിനീഷ് അറസ്റ്റിൽ

കണ്ണൂർ ഇരിട്ടിയിലെ പായം സ്വദേശി സ്നേഹയുടെ ആത്മഹത്യയിൽ ഭർത്താവ് ജിനീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സ്നേഹയെ കണ്ടെത്തിയത്. ജിനീഷും വീട്ടുകാരും സ്നേഹയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനുമാണെന്നാണ് സ്നേഹയുടെ രണ്ട് വരി ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. അഞ്ച് വർഷം മുമ്പായിരുന്നു സ്നേഹയും ജിനീഷും തമ്മിലുള്ള വിവാഹം നടന്നത്. സ്നേഹയുടെ മേലുള്ള സംശയമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രശ്നങ്ങളുടെ തുടക്കം. കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടർന്ന് സ്ത്രീധനമായി നൽകിയ സ്വർണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.പലതവണ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഒത്തുതീർപ്പാക്കപ്പെട്ടു. ഒടുവിൽ ഈ മാസം 15ന് ഉളിക്കൽ പൊലീസിലും സ്നേഹ പരാതി നൽകിയിരുന്നു. ഇത്‌ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജിനീഷ് ഫോണിൽ വിളിച്ച് സ്നേഹയെ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ലോറി ഡ്രൈവറാണ് ജിനീഷ്

Leave a Reply

spot_img

Related articles

വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തില്‍ പാമ്പ് ചുറ്റി; നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ച് അപകടം

തിരുവനന്തപുരം മാറനല്ലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തില്‍ പാമ്പ് ചുറ്റി. ഹരിത കര്‍മ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ മാലിന്യത്തില്‍ നിന്നാണ് പാമ്പ് ഡ്രൈവറുടെ...

സംസ്ഥാനത്തിന് പുതിയ ചീഫ് സെക്രട്ടറി; എ. ജയതിലക് ചുമതലയേറ്റു

സംസ്ഥാനത്തെ അന്‍പതാമത്തെ ചീഫ് സെക്രട്ടറിയായി എ ജയതിലക് ചുമതലയേറ്റു. ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് ചീഫ് പ്രധാന ചുമതലയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ. ജയതിലക്...

ജാതിസെന്‍സസ്: തിരിച്ചടി ഭയന്നുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.പിന്നാക്ക സമൂഹങ്ങളുടെ യഥാര്‍ത്ഥ...

മണർകാട് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നാളെ

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നാളെ സ്വീകരണം...