കോഴിക്കോട് കക്കയങ്ങാട് സുജന നിവാസിൽ സജീഷി(32)നെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാൾ ബന്ധം സ്ഥാപിച്ചത്. മലപ്പുറം പരപ്പനങ്ങാടിയിലെ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന യുവതിയെ ഇയാൾ 2021 ഏപ്രിലിൽ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയും പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. യുവതിയുടെ നഗ്നദൃശ്യങ്ങൾ ഇയാൾ പകർത്തിയിരുന്നു. ഇത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2023ൽ വീണ്ടും പീഡിപ്പിച്ചു. പെൺകുട്ടിക്ക് വന്ന വിവാഹാലോചന ഈ നഗ്നദൃശ്യങ്ങൾ കാണിച്ച് മുടക്കിയതായും സമൂഹമാധ്യമങ്ങളിലൂടെ അവ സുഹൃത്തുക്കൾക്ക് പ്രതി അയച്ചുനൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്

