വേറിട്ട ശൈലിയിൽ ഒരു കഥ പറച്ചിലുമായി കരിമ്പടം പ്രദർശനത്തിനെത്തുന്നു

അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്നചിത്രമാണ് കരിമ്പടം. ഇഷൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനീഷ് പൊന്നപ്പൻ, ഈഡിറ്റ് പേർള്, സുനിൽ സി പി, ശാരിക സ്റ്റാലിൻ, കാർത്തിക മനോജ്‌, വിവേകാനന്ദൻ, വിജേഷ് പി വിജയൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സ്നേഹ ബന്ധങ്ങളുടെ ആഴവും, വിരഹത്തിന്റെയും മരണത്തിന്റെയും വേദനിപ്പിക്കുന്ന കാഴ്ചകളും ഒരു വ്യക്തമായ സ്വപ്നത്തിലൂടെ കാട്ടി തരുന്ന കരിമ്പടം വെള്ളിത്തിരയിൽ ഇത് വരെ കാണാത്ത ഒരു പുതു ശൈലിയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. അനസ് സൈനുദ്ദീൻ ആണ്കഥ തിരക്കഥ സംഭാഷണമെഴുതുന്നത്. ചെങ്കോട്ട,പുനലൂർ, തെങ്കാശി, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന “കരിമ്പടം” ഹൈമാസ്ററ് സിനിമാസ് ആണ് റിലീസിന് എത്തിക്കുന്നത്.ആര്യ അമ്പാട്ടു, അനസ് സൈനുദ്ധീൻ എന്നിവർ എഴുതിയ വരികൾക്ക് അനസ് സൈനുദ്ധീൻ,നിഖിൽ മാധവ് എന്നിവർ സംഗീതം പകരുന്നു.മധു ബാലകൃഷ്ണൻ, നജീം അർഷാദ്, ആര്യ അമ്പാട്ടു എന്നിവരാണ് ഗായകർ. ശ്രീജിത്ത്‌ മനോഹരൻ ഛായാഗ്രഹണം നിർവഹിക്കുന്ന കരിമ്പടത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് സൂരജ് പ്രഭയാണ്.കലാസംവിധാനം ആന്റ് മേക്കപ്പ് ഉണ്ണികൃഷ്ണൻ കല ആയുർ, കോസ്റ്റ്യൂംസ് ജേഷ്മ ഷിനോജ്, രശ്മി ഹരി ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അൽ അമീൻ ഷാജഹാൻ, പ്രൊജക്റ്റ്‌ ഡിസൈനർ വിവേകാനന്ദൻ. പി ആർ.ഒ.എ എസ് ദിനേശ്

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...