ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും

ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. 2026 ജനുവരിയിലാണ് മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പര്യടനത്തിനായി ന്യൂസീലൻഡ് ടീം എത്തുന്നത്. ജയ്പു‌ർ, മൊഹാലി, ഇന്ദോർ, രാജ്കോട്ട്, ഗുവാഹാട്ടി, ഹൈദരാബാദ്, നാഗ്‌പുർ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുക. മത്സരത്തിന്റെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.2026 ഫെബ്രുവരിയിൽ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വൻ്റി 20 ലോകകപ്പിന് മുന്നോടിയായിട്ടാണ് മത്സരമെന്നത് ശ്രദ്ധേയമാണ്. ഇതിനുശേഷം ഏപ്രിലിൽ കാര്യവട്ടം ഇന്ത്യയുടെ ഒരു ഏകദിന മത്സരത്തിന് വേദിയാകുമെന്നും ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. 2023 നവംബറിൽനടന്ന ട്വന്റി 20 മത്സരത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ 44 റൺസിന് പരാജയപ്പെടുത്തിയിരുന്നു. അതിനുശേഷം ഏകദിന ലോകകപ്പിന്റെ ഭാഗമായ പരിശീലനമത്സരങ്ങളും ഇവിടെ നടന്നിരുന്നു.

Leave a Reply

spot_img

Related articles

പട്രോളിങ്ങിനിടെ വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്‌ഐയെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമം.

ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.എം. മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടിയന്തര...

ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷം

ഇസ്രയേലിൽ വിവിധയിടങ്ങളിൽ ഇറാൻ മിസൈലുകൾ പതിപ്പിച്ചതായാണ് വിവരം. നൂറോളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ. നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്....

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഞായറാഴ്ച...

വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി.

തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിലാണ് സംഭവം.സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെയാണ് പരാതി.ദേശീയഗാനത്തിനിടെ ക്ലാസിൽ നിന്ന് വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപികയുടെ ശിക്ഷാ നടപടി.സംഭവത്തെ തുടര്‍ന്ന് സ്കൂളിൽ നിന്ന്...