ക്ഷേത്ര ഉത്സവത്തിനിടെ പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ.
ചികിത്സയിലുള്ള അഞ്ച് പേർ ഗുരുതരാവസ്ഥയിലാണ്. കർണാടകയിൽ ആണ് ഇത്തരമൊരു സംഭവം നടന്നത്.
ബെലഗാവിയിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ ഭിരേശ്വർ കരെമ്മ ഉത്സവത്തിനിടെയാണ് സംഭവം.
ഇവരെ ധാർവാഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം നടന്ന സ്ഥലത്ത് ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് തുറന്നു.
അസുഖ ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടാൻ നിർദേശം നൽകിയിരിക്കുകയാണ്.