കാട്ടാന ആക്രമണം

തൃശ്ശൂരിൽ ആദിവാസി യുവതിക്ക് നേരെ കാട്ടാന ആക്രമണം

തൃശൂര്‍ കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്ക്.

വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിയിലെ ആശവര്‍ക്കര്‍ ബീനക്കാണ് (32)കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഇന്നു രാവിലെ എട്ടരയോടെ മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് ജോലിക്കായി ഭര്‍ത്താവ് രതീഷിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ഹാരിസന്‍ എസ്‌റ്റേറ്റിലെ കാരിക്കടവ് പാല്‍പ്പുരക്ക് സമീപത്തുവെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.

തുമ്പികൈ കൊണ്ടുള്ള അടിയേറ്റാണ് ബീനക്ക് പരിക്കേറ്റത്.

പരിക്ക് സാരമുള്ളതല്ല.

ബീനയെ ആദ്യം വെള്ളിക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചാലക്കുടിയിലെ ഗവ. താലൂക്ക് ആശുപത്രിലും പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മക്കളും മരിച്ചു.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ...

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു; വി ഡി സതീശൻ

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി: പ്രതിപക്ഷ നേതാവ് വി ഡി...

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും.എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്ബം വിഷയത്തില്‍ ബിജെപി...