ഒരു കട്ടിൽ ഒരു മുറി വീഡിയോ ഗാനം

”അരികിലകലെയായ്…അകലെയരികിലായ്….'”

ഈ വരികള്‍ മാറിയും മറിഞ്ഞും ഇടയ്‍ക്കിടെ കടന്നുവരുന്നൊരു പാട്ട്.

ആ പാട്ടിൽ ഒളിപ്പിച്ച ദുരൂഹമായ ചില വസ്തുതകള്‍…

അവയിലൂടെ സിനിമയിലേക്ക് തരുന്ന ചില സൂചനകൾ…

സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്.

‘ഒരു കട്ടിൽ ഒരു മുറി’ എന്ന ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയിലേതായി ഇറങ്ങിയിരിക്കുന്ന രണ്ടാമത്തെ ഗാനമാണിത്.

മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘നെഞ്ചിലെ എൻ നെഞ്ചിലേ…’ എന്ന പ്രണയഗാനം ഏറെ ശ്രദ്ധേയമായിരുന്നു.

സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ നായികമാരിൽ ഒരാളായ പ്രിയംവദയാണ് ഗാനരംഗത്തിലുള്ളത്.

താൻ വാടകയ്ക്ക് താമസിക്കുന്ന വീടിനെ ചുറ്റി പറ്റിയുള്ള ചില സംശയങ്ങളാണ് ഗാനരംഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

കൗതുകം ഉണർത്തുന്നതും ഒപ്പം ദുരൂഹമായതുമായ വരികളും സംഗീതവുമാണ് ഗാനത്തിലേത്.

അൻവർ അലിയുടെ വരികൾക്ക് വർക്കിയുടേതാണ് സംഗീതം.

നാരായണി ഗോപനാണ് ഗാനം ആലപിച്ചിട്ടുള്ളത്.

സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ‘ഒരു കട്ടിൽ ഒരു മുറി’.

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റു താരങ്ങൾ.

ഒരു കട്ടിലിനെയും മുറിയെയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ വിഷയമാക്കികൊണ്ട്
തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന ‘ഒരു കട്ടിൽ ഒരു മുറി’ സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ.പി. ഉണ്ണികൃഷ്ണൻ, പി.എസ്. പ്രേമാനന്ദൻ, പി.എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

ഛായാഗ്രഹണം- എൽദോസ് ജോർജ്,

എഡിറ്റിങ്-മനോജ്,

കലാസംവിധാനം- അരുൺ ജോസ്,

മേക്കപ്പ്-അമൽ കുമാർ,

സംഗീത സംവിധാനം-അങ്കിത് മേനോൻ ആന്റ് വർക്കി,

സൗണ്ട് ഡിസൈൻ- രംഗനാഥ് രവി,

മിക്സിങ്-വിപിൻ. വി. നായർ,

പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്,

കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്,

സ്റ്റിൽസ്-ഷാജി നാഥൻ,

സ്റ്റണ്ട്-കെവിൻ കുമാർ,

പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ-അരുൺ ഉടുമ്പൻചോല,അഞ്ജു പീറ്റർ,

ഡിഐ-ലിജു പ്രഭാകർ,

വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്,

ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബുരാജ് മനിശ്ശേരി,

കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല,

ഡിസൈൻസ്-ഓൾഡ് മങ്ക്സ്,

മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്,

പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മാനേജർ

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മാനേജർ വിപിൻ കുമാർ. ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന ചലചിത്രത്തെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ...

മോഹൻലാലിന് ഇന്ന് 65ാം പിറന്നാൾ

നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തിൽ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ.മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി...

സിനിമാ മേഖലയിലെ പ്രതിസന്ധി; വീണ്ടും സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്തു നല്‍കി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ്...

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങി

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്.ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്.‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ്...