കായംകുളത്ത് യുവാവിന് ക്രൂരമർദനമേറ്റ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിൽ വളരെ അധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം വെച്ചാണ് പ്രതികൾ ക്രൂര മർദ്ധനത്തിന് ഇരയാക്കിയത്.
കൊല്ലം സ്വദേശി അരുൺ പ്രസാദാണ് റെയിൽവേ ട്രാക്കിൽ വെച്ച് ഗുണ്ടാ സംഘത്തിന്റെ അതിക്രൂര മർദനത്തിന് ഇരയായത്.
സംഭവത്തിൽ അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേൾവിശക്തി നഷ്ടമായി.
എന്നാൽ, കേസിലെ നാലാം പ്രതിയായ രാഹുലും പൊലീസിന്റെ പിടിയിലായിരിക്കുകയാണ്.
പ്രചരിക്കുന്ന വീഡിയോയിൽ പ്രതിയായ രാഹുൽ ആണ് അരുണിന്റെ കയ്യിലും കാലിലും ഇടിക്കുന്നത്. ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് പിടിയിലായത്.