യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന്  കെ.സി ജോസഫ് ഇറങ്ങിപ്പോയി

തെരഞ്ഞെടുപ്പിന് വെറും പന്ത്രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ
കോട്ടയത്തെ യു.ഡി.എഫിലെ ഐക്യമില്ലായ്മ പുറത്ത്.
യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ഇറങ്ങിപ്പോയി.
ഇറങ്ങിപ്പോക്ക് കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളിലെ അതൃപ്തിയേ തുടര്‍ന്ന്.
പൊട്ടിത്തെറിയില്‍ ആശങ്കയോടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്.

കോട്ടയം : തെരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ യു.ഡി.എഫിലെ ഐക്യമില്ലായ്മ മറ നീക്കി പുറത്ത്.  

കോട്ടയത്ത് യു.ഡി.എഫില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്നു.

യു.ഡി.എഫ്. ജില്ലാ കമ്മറ്റി യോഗത്തില്‍ നിന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് യോഗം അവസാനിക്കുന്നതിന് മുന്‍പ് ഇറങ്ങിപ്പോയതോടെയാണ് ഭിന്നത വീണ്ടും പുറത്തായത്.

സ്വന്തം പാര്‍ട്ടിയിലെ നേതാവില്‍ നിന്നു കടുത്ത അവഗണനകള്‍ നേരിട്ടെന്ന് ആരോപിച്ചു യു.ഡി.എഫ് ജില്ലാ ചെര്‍മാനും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ അവസാനിക്കുന്നതിനു മുൻപ് തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായ ഭിന്നതയും മറ നീക്കി പുറത്തുവന്നത് യു.ഡി.എഫ്.

സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന് തിരിച്ചടിയാവുകയാണ്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇനിയും ചുമതലകള്‍ കൈമാറുന്നത് യു.ഡി.എഫില്‍ പൂര്‍ത്തിയായിരുന്നില്ല.

ഇതു കെ.പി.സി.സി. നേതൃത്വത്തിന്റെയടക്കം കടുത്ത വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതോടെ യു.ഡി.എഫ് യോഗത്തില്‍ ഇലക്ഷന്‍ ജനറല്‍ കണ്‍വീനര്‍ കൂടിയായ മോന്‍സ് ജോസഫ് എം.എല്‍.എ ചുമതലകള്‍ കൈമാറാമെന്നു നിര്‍ദേശിച്ചു.

എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ ചുതലകള്‍ തീരുമാനിക്കുമ്പോള്‍ അതു ഡി.സി.സി. നേതൃത്വവുമായി കൂടിയാലോചിച്ച് വേണമെന്ന് കെ.സി. ജോസഫ് ആവശ്യപ്പെടുകയായിരുന്നു.

പിന്നാലെ അദ്ദേഹം യോഗത്തില്‍ നിന്നു പുറത്തേക്കു പോവുകയായിരുന്നു.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം കേരളാ കോണ്‍ഗ്രസിനു വിട്ടു നില്‍കിയതിനോട് കടുത്ത വിയോജിപ്പായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

കോട്ടയത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസ് തന്നെ കോട്ടയത്ത് മത്സരിക്കണമെന്നായിരുന്നു ജില്ലയിലെ നേതാക്കളുടെ ആവശ്യം. എന്നാല്‍, മുന്നണി നേതൃത്വം കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ അഭിപ്രായത്തെ മറികടന്ന് സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിയതു മുതല്‍ ജില്ലയിലെ നേതാക്കള്‍ അസംതൃപ്തരായിരുന്നു.

പിന്നാലെ, സ്ഥാനാര്‍ഥിയായി കെ. ഫ്രാന്‍സിസ് ജോര്‍ജ് എത്തിയെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചകള്‍ കോണ്‍ഗ്രസ് നേതാക്കളെയും ബാധിക്കുന്ന നിലയിലേക്കു കാര്യങ്ങള്‍ മാറി.

കേരളാ കോണ്‍ഗ്രസിന്റെ പല നിലപാടുകളും വിയോജിപ്പോടുകൂടിയാണെങ്കിലും ഒപ്പം നില്‍ക്കേണ്ട അവസ്ഥ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായി.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സജി മഞ്ഞക്കടമ്പില്‍ നേരിട്ട അവഗണക്കെതിരെ പ്രശ്‌നം പരിഹരിക്കണമന്ന് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിനു താക്കീതു നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, മോന്‍സ് ജോസഫ് പക്ഷം ഇതു പാടെ അവഗണിക്കുകയാണു ചെയ്തത്.

പിന്നലെ സജിയുടെ രാജി ഉണ്ടാക്കിയ വിവാദങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ഏറെ ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ്.  

അവലോകന യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളെയും യു.ഡി.എഫ് നേതാക്കളെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇതുവരെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല നേതാകൾക്ക് നൽകുന്നതുൾപ്പടെ പല പ്രവര്‍ത്തനങ്ങളും യു.ഡി.എഫില്‍ പൂര്‍ത്തിയായിരുന്നില്ല.

ഇതേ തുടര്‍ന്ന് താഴെത്തട്ടിലെ പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമായി നടക്കാതെ പോയതും സതീശന്‍ വിമര്‍ശിച്ചിരുന്നു.

എന്നിട്ടും കൂടിയാലോചനകൾ നടത്താതെയുള്ള തീരുമാനങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ചാണ്
ഇപ്പോള്‍ ഉള്ള ഇറങ്ങിപ്പോക്ക്.

കെ.സി ജോസഫിനൊപ്പം  ഡി.സി.സി. പ്രസിഡന്റും ഇറങ്ങിപ്പോയെങ്കിലും അദ്ദേഹം ഉടന്‍ തന്നെ മടങ്ങിയെത്തുകയും ചെയ്തു.  

സംഭവം വിവാദമായതോടെ യോഗം അവസാനിക്കാറായപ്പോള്‍ മറ്റു പരിപാടികള്‍ ഉള്ളതിനെ തുടര്‍ന്നാണ് കെ.സി ജോസഫ് ഇറങ്ങിപ്പോയെന്ന മറുപടിയാണ് നേതാക്കള്‍ നല്‍കുന്നത്.

അവസാന ലാപ്പിലേക്കു കടക്കുന്ന സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം തിരിച്ചടിയായി.

Leave a Reply

spot_img

Related articles

നിലമ്പൂര്‍; സിപിഎം സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വെള്ളിയാഴ്ച

നിലമ്പൂര്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല; പ്രഖ്യാപനം വെള്ളിയാഴ്ച. ഒരാഴ്ചക്കകമാകും പ്രഖ്യാപനം എന്ന് നേരത്തെ പറഞ്ഞതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍...

നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും

നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രചാരണത്തിൽ മുന്നിലെത്തുകയാണ് ഇനി യുഡിഎഫ് നീക്കം. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയിലും ചർച്ചകൾ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ അനിശ്ചിതത്വം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ അനിശ്ചിതത്വം. കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നൽകി പിവി അൻവർ രംഗത്ത് വന്നു....

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇന്നറിയാം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്ത് ആണോ വി എസ് ജോയി ആണോ മത്സരിക്കുന്നത് എന്ന് ഇന്നറിയാം. ഒറ്റപ്പേര് ഹൈക്കമാൻഡിനു കൈമാറാനാണ് കെപിസിസിയുടെ...