വ്യവസായമേഖലയിൽ കേരളത്തിന്‍റെ വളർച്ചയെ പ്രകീർത്തിച്ചുള്ള ശശി തരൂർ എം പിയുടെ നിലപാടിനെ തള്ളി എ ഐ സി സി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ എം പി. കേരളത്തിന്‍റെ റിയാലിറ്റി അറിയാത്ത പ്രതികരമാണിത്. കേരളത്തിലെ സാധാരണക്കാരന് വ്യവസായ മേഖലയിൽ ഒരുഗുണവുമില്ല. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാംതകര്‍ച്ചയുടെ വക്കിലാണ്. ശശി തരൂർ ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് അറിയില്ല. തരൂരിന്റെ ലേഖനം ഉയര്‍ത്തിപ്പിടിച്ച് വ്യവസായമന്ത്രിയും സി പി എം നേതാക്കളും നടത്തുന്നത് യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ്. കേരളത്തില്‍ ഫീല്‍ഡില്‍ നില്‍ക്കുന്ന താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വ്യവസായവളര്‍ച്ചയെന്ന വാദം അംഗീകരിക്കാനാകില്ല. ട്രംപ്-മോദി കൂടിക്കാഴ്ചയെ പുകഴ്ത്തിയ തരൂരിന്‍റെ അഭിപ്രായത്തോട് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു.