തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് വിവാദ യൂട്യൂബര്‍ റണ്‍വീര്‍ അലാബാദിയ; തന്നെയും കുടുംബത്തെയും വേട്ടയാടുന്നെന്നും ആരോപണം

തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് വിവാദ യൂട്യൂബര്‍ റണ്‍വീര്‍ അലാബാദിയ. അമ്മയുടെ ക്ലിനിക്കില്‍ രോഗികള്‍ എന്ന വ്യാജേന ചിലര്‍ നുഴഞ്ഞുകയറിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ റണ്‍വീര്‍ പറയുന്നു. തന്നെയും കുടുംബത്തെയും വേട്ടയാടുന്നെന്നാണ് റണ്‍വീര്‍ പറയുന്നത്. യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശത്തില്‍ റണ്‍വീര്‍ ഇന്നും ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.ഒളിവില്‍ ആണെന്ന വാര്‍ത്തകള്‍ക്കിടെയാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുംബൈയിലെ റണ്‍വീറിന്റെ വീട് പൂട്ടിയ നിലയിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്.പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയനായ സമയ് റെയ്നയുടെ യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിനിടെയായിരുന്നു ബിയര്‍ബൈസെപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ ഇയാളുടെ പരാമര്‍ശം. മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല പരാമര്‍ശത്തിനെതിരെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് രണ്‍വീര്‍ രംഗത്തെത്തിയിരുന്നു.പ്രധാനമന്ത്രി മോദിയുടെ നാഷണല്‍ ഇന്‍ഫ്യൂവെന്‍സര്‍ അവാര്‍ഡ് ലഭിച്ചയാളാണ് ഇദ്ദേഹം. ഡിസ്ട്രപ്റ്റര്‍ ഓഫ് ദി ഇയര്‍ എന്ന പുരസ്‌കാരമാണ് രണ്‍വീറിന് ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളായ അപൂര്‍വ മഖീജ, ആശിഷ് ചന്‍ചലാനി, ജസ്പ്രീത് സിങ് എന്നിവരായിരുന്നു രണ്‍വീറിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ വിവാദമായ ചോദ്യം ചോദിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....