മദ്യ ലഹരിക്കെതിരെ കെ സി ബി സിയുടെ സർക്കുലർ

നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ അണിയറ ശ്രമങ്ങൾ നടക്കുന്നുവെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി. പ്രായപൂർത്തിയാകാത്തവരുടെ ഗുണ്ടാ സംഘങ്ങൾ ലഹരിയിൽ അക്രമം നടത്തുമ്പോൾ അധികാരികളുടെ കണ്ണ് അടഞ്ഞുതന്നെയാണെന്നാണ് വിമർശനം. മദ്യ – ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് പളളികളിലാണ് സർക്കുലർ വായിച്ചത്. ഇതര സംസ്ഥാനത്തു നിന്ന് കേരളത്തിൽ തൊഴിലിന് എത്തുന്നവരെ സമ്പൂർണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് മദ്യവിരുദ്ധ സമിതി സർക്കുലറിൽ ആവശ്യപ്പെട്ടു. ലഹരിക്കെതിരായ സർക്കാർ പദ്ധതികൾ പലതും ഫലം കാണുന്നില്ല. സ്കൂൾ, കോളജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരി വിരുദ്ധത പഠിപ്പിക്കണം എന്നും സർക്കുലറിൽ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

‘കേരളത്തിന് എയിംസ് അനുവദിക്കും, നൽകുന്നതിന് തടസങ്ങളില്ല’; ജെ.പി നദ്ദ

കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് അനുവദിക്കുമെന്നും കേന്ദ്രആരോഗ്യമന്ത്രി...

‘എമ്പുരാൻ വലിയ വിജയം കൊണ്ട് വരും, സിനിമ മേഖലയിലെ മുഴുവൻ പ്രശ്നങ്ങളും തീർക്കും എന്ന് പ്രതീക്ഷ’; ഫിയോക്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാൻ വലിയ വിജയം കൊണ്ട് വരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ മുഴുവൻ പ്രശ്നങ്ങളും...

നോര്‍ക്ക ട്രിപ്പിള്‍ വിൻ; ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ്...

തിരുവനന്തപുരത്ത് എക്‌സൈസിന്‍റെ വൻ രാസലഹരി വേട്ട.27 കാരൻ പിടിയിൽ.

ശ്രീകാര്യം പാങ്ങപ്പാറയിൽ 24 ഗ്രാം എംഡിഎംഎ, 90 എണ്ണം എൽഎസ്‍ഡി സ്റ്റാമ്പുകൾ, 500 ഗ്രാം ഹാഷിഷ് ഓയിൽ, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520...