വീണ്ടും ഉത്തരവിറക്കി കെജ്‌രിവാള്‍

ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു.

മൊഹല്ല ക്ലിനിക്കുകളില്‍ എത്തുന്ന ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കാന്‍ നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായും എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്‌ ആശങ്കയുണ്ട്.

ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും കെജ്‌രിവാള്‍ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.


ഇ.ഡി. കസ്റ്റഡിയില്‍ തുടരവേ ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ച കെജ്‌രിവാള്‍ നിര്‍ദേശം നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു.

ഉത്തരവ് എങ്ങനെ നല്‍കിയെന്നതില്‍ ഇ.ഡി. അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു നിര്‍ദേശം കെജ്‌രിവാള്‍ ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....