ഷുഗര്‍ കൂട്ടാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരപലഹാരങ്ങളും കഴിക്കുന്നു

‘ഷുഗര്‍ കൂട്ടാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരപലഹാരങ്ങളും കഴിക്കുന്നു’; ജാമ്യം ലഭിക്കാനുള്ള സൂത്രമെന്ന് ഇഡി

അരവിന്ദ് കെജ്‌രിവാളിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഇഡി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് അവകാശപ്പെടുമ്പോള്‍, അദ്ദേഹം മാങ്ങയും മധുര പലഹാരവും പഞ്ചസാര ഇട്ട ചായയും കഴിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കാനായി മധുരം കഴിച്ച് പഞ്ചസാരയുടെ അളവ് കൂട്ടാനാണ് കെജ്!രിവാള്‍ ആഗ്രഹിക്കുന്നതെന്ന് ഇഡിയുടെ പ്രത്യേക അഭിഭാഷകന്‍ സുഹേബ് ഹുസൈന്‍ പ്രത്യേക ജഡ്ജി കാവേരി ബവേജയോട് പറഞ്ഞു.

വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ തന്‌റെ സ്ഥിരം ഡോക്ടറെ ജയിലില്‍ കാണാന്‍ അനുവദിക്കണമെന്ന കെജ്‌രിവാളിന്‌റെ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു.

തന്റെ പഞ്ചസാരയുടെ അളവ് മാറിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരമായുള്ള ഡോക്ടറെ സമീപിക്കാന്‍ ആഗ്രഹിക്കുന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു. മെച്ചപ്പെട്ട അപേക്ഷ നല്‍കാനാണ് അപേക്ഷ പിന്‍വലിക്കുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു

Leave a Reply

spot_img

Related articles

അതിജീവന പോരാട്ടത്തിൻ്റെ മുഹൂർത്തങ്ങളുമായി : നരി വേട്ട ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു

പേടിയില്ല സാർ... മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും....മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ.പെറ്റു വീണ മണ്ണിൽ അന്തിയുറങ്ങാൻ അതിജീവനം നടത്തുന്ന...

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യു.കെ . ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു

മലയാളമ്പിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയാ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നുഏപ്രിൽ...

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു

ആക്ഷന് ഏറെ പ്രാധാന്യം നൽകിഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി എന്ന ചിത്രത്തിന്...

രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോമ്പോംഗ് എത്തി

രാഹുകാലം ആരംഭം വത്സാ...പേരുദോഷം ജാതകത്തിൽ അച്ചട്ടാ......ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്.രാഹുകാലം വന്നാൽ പേരുദോഷം പോലെനിരവധി പ്രശ്നങ്ങളും തല പൊക്കുകയായി....ഈ സ്ഥിതിവിശേഷത്തെ ഓർമ്മപ്പെടുത്തുകയാണ്പടക്കളം...