കെജ്‍രിവാളിന്‍റെ ജുഡിഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജുഡിഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കെജ്‍രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.

കെജ്‍രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഇൻസുലിൻ ഉള്‍പ്പെടെ നല്‍കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിക്കും.

കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെ ജുഡിഷ്യല്‍ കസ്റ്റഡിയും ഇന്ന് അവസാനിക്കും.

വീണ്ടും ചോദ്യംചെയ്യാൻ കവിതയുടെ കസ്റ്റഡി നീട്ടിനല്‍കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

Leave a Reply

spot_img

Related articles

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...

ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ്‌ ചന്ദ്രശേഖറെ പ്രഖ്യാപിച്ചു

സംസ്ഥാന ബി ജെ പിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ്...

കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ അവിശ്വാസം പാസായി; ഭരണം പിടിച്ച് എൽഡിഎഫ്

കോട്ടയത്തെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി അംഗമായിരുന്ന ഒമ്പതാം വാര്‍ഡ് പ്രതിനിധി പി ജി വിജയന്‍ എൽ ഡി എഫിന്...

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും.അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലടക്കം കേന്ദ്രസർക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധം ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ത്രിഭാഷാനയത്തിലൂടെ ഹിന്ദി...