ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത്.ഇരുവരും ഓരോ ഗോള്‍ വീതം നേടി. 58-ാം മിനിറ്റില്‍ അലാദൈന്‍ അജാരെയിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. പിന്നീട് നോവ സദൂയിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്. 82-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് 10 പേരായി ചുരുങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. അഷീര്‍ അക്തര്‍ ചുവപ്പ് കാര്‍ഡോടെ പുറത്തായിരുന്നു.ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തിയിരുന്നു.പകരക്കാരനായിട്ടാണ് താരം കളിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരമായിരുന്നിത്.