കേരള കോൺഗ്രസ് അറുപതാം ജന്മദിനം: 60 തിരിയിട്ട വിളക്ക് തെളിയിച്ച് ആഘോഷത്തിന് തുടക്കം

കേരള കോൺഗ്രസിന്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ 60 തിരിയിട്ട വിളക്കു തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ട് യൂത്ത് ഫ്രണ്ട് എം.

യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുനക്കരയിൽ വിളക്ക് തെളിയിച്ചത്.

ഉയരമുള്ള വിളക്കിനു മുകളിൽ കെഎം മാണിയുടെ ചിത്രം സ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ വിളക്ക് തെളിയിച്ചത്.

ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് യൂത്ത് ഫ്രണ്ട് ഇതിലൂടെ തുടക്കമിട്ടത്. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യുവും സ്റ്റീഫൻ ജോർജ്ജും ചേർന്ന് ആദ്യ വിളക്ക് തെളിയിച്ചു.

തിരുനക്കര പഴയ ബസ്റ്റാൻഡ് മൈതാനത്തിനു സമീപമാണ് വിളക്കുകൾ സ്ഥാപിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചത്.

ആഘോഷപരിപാടികളുടെ ഭാഗമായി ഒക്ടോബർ ഒൻപതിന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ പായസ വിതരണം നടക്കും.

യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പായസം ഓഫിസിൽ എത്തുന്നവർക്ക് വിതരണം ചെയ്യും.

ഇത് കൂടാതെ യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെ എം മാണി മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...