കോട്ടയം- ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)-ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോജോ അറിയിച്ചു.
സജി മഞ്ഞക്കടമ്പലിൻ്റെ രാജിക്കു തൊട്ടുപിന്നാലെ തുടർരാജിയും. യു.ഡിഎഫിലെ മുതിർന്ന നേതാവിൻ്റെ ഇറങ്ങിപ്പോക്കുമൊക്കെ ആ പാളയത്തിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവരികയാണ്.
ഫ്രാൻസിസ് ജോർജ് ഒരു മത്സര തൊഴിലാളിയാണെന്ന് കഴിഞ്ഞ ദിവസം സജി ആരോപിച്ചിരുന്നു. സ്ഥാനാർത്ഥിക്കെതിരെ താൻ പറയരുതെന്ന് വിചാരിച്ചതാണ്. പക്ഷെ അധിക്ഷേപം തുടരുന്നതിനാലാണ് പ്രതികരിക്കുന്നതെന്നും കോട്ടയം പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞത്.
പാവപ്പെട്ടവരുടെ കയ്യിലെ കാശ് കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കും. അതിന് ശേഷം ആ കാശുമായി പോകുന്നതാണ് ഫ്രാൻസിസിൻ്റെ രീതിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞത്. ഇത് പൊതുസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരളകോൺഗ്രസ് എംൽ ചേർന്നത് കുടുതൽ കുരുക്കിലേക്കാണ് യു.ഡിഎഫിനെ കൊണ്ടെത്തിച്ചിരിക്കുന്നത്.