മെയ് 9 ന് രാവിലെ 11 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്‌ണൻ പതാക ഉയർത്തുന്നതോട് കൂടി സമ്മേളനത്തിന് തുടക്കമാകും. ഉച്ചക്ക് 2 മണിക്ക് ടി. എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം. എൽ. എ ഉത്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് കേരളത്തിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറിൽ പാർട്ടി വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും. മെയ് 10 വൈകീട്ട് 3 മണിക്ക് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം തിരുനക്കര മൈതാനത്ത് എത്തിച്ചേരും .തുടർന്ന് നടക്കുന്ന പൊതു സമ്മേളനം വൈകീട്ട് 4.30 ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉത്ഘാടനം ചെയ്യും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സീനിയർ നേതാവ് രാധാകൃഷ്‌ണൻ.എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.