കെ എം മാണി സ്മൃതിസംഗമം സമുചിതമാക്കാൻ കേരളാ കോൺഗ്രസ്സ് (എം)

കോട്ടയം: കെ എം മാണിയുടെ ആറാം ചരമവാർഷിക ദിനമായ ഏപ്രിൽ ഒൻപത് സമുചിതമായി ആചരിക്കുവാൻ കേരളാ കോൺസ്സ് (എം) കോട്ടയം നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു.എല്ലാ മണ്ഡലങ്ങളിൽ നിന്നും പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ തിരുനക്കരമൈതാനിയിൽ കെ എം മാണിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. ഇതിഹാസ തുല്യമായ ജീവിതം നയിച്ച കെ എം മാണിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വേദിയിൽ പ്രദർശിപ്പിക്കപ്പെടുമെന്ന് ജില്ലാ പ്രസിഡന്റ്‌ ലോപ്പസ്‌മാത്യു പറഞ്ഞു. കോട്ടയം നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രസിഡന്റ് ജോജി കുറത്തിയാടൻ അധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമിതി അംഗം വിജി എം തോമസ്, ഐസക്ക് പ്ലാപ്പള്ളിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കിൽ, പൗലോസ് കടമ്പം കുഴി,മാത്തുകുട്ടി മാത്യു,ബാബു മണിമലപ്പറമ്പൻ, തങ്കച്ചൻ വാലയിൽ, കുഞ്ഞുമോൻ പള്ളിക്കുന്നേൽ, എൻ എം തോമസ്, കിങ്ങ്സ്റ്റൺ രാജ, ചീനിക്കുഴി രാധാകൃഷ്ണൻ, സജീഷ് സ്കറിയാ, ജോ തോമസ് ജോർജ് മാത്യു, ജിനു,കിരൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് നാളെ മുതൽ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം...

റൺഫോർ ഓട്ടിസം, വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി...