ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി കിടന്ന് പ്രതിഷേധം

പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണം ഇന്നും തടസപ്പെട്ടു.

ചിലയിടങ്ങളിൽ സംയുക്ത സമരസമിതി ഗ്രൌണ്ടിൽ പ്രതിഷേധിച്ചു.

സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.

എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി.

തൃശ്ശൂർ, തിരുവനന്തപുരം അടക്കം ചിലയിടങ്ങളിലാണ് സംയുക്ത സമരസമിതിയുടെ പ്രതിഷേധമുണ്ടായത്.

തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും അനിശ്ചിതത്വത്തിലാണ്.

ഗ്രൗണ്ടിന് മുന്നിൽ പ്രതിഷേധ സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.

തൃശ്ശൂർ അത്താണിയിൽ സമരസമിതി പ്രവർത്തകർ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു.

ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം.

Leave a Reply

spot_img

Related articles

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്...

വനിതാ കമ്മീഷന്‍ സിറ്റിങ്; 10 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര...

മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടു; കടവൂര്‍ ശിവരാജുവിന് വിദഗ്ധ പരിശോധന

അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധസംഘം കടവൂര്‍...

ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

മാരക ലഹരി വിപത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി സി ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും...