വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു.
കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണു പുരസ്‌കാരങ്ങൾ നൽകുന്നത്.
2024ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിക്കേണ്ട ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾക്ക് 2024 ജൂലൈ 31 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം.
https://keralapuraskaram.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് നാമനിർദേശങ്ങൾ സമർപ്പിക്കേണ്ടത്.
ഓൺലൈൻ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല.
കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളും ഓൺലൈനായി നാമനിർദേശങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
നാമനിർദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 0471 2518531, 2518223 എന്നീ നമ്പറുകളിലും സാങ്കേതിക സഹായങ്ങൾക്ക് ഐടി മിഷന്റെ 0471 2525444 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും,
രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുന്നതിനാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം തീരുമാനിച്ചത്.