2024 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിരക്കിലായിരുന്നു കേരളത്തിലെ പണപ്പെരുപ്പ നിരക്ക്. ഈ കാലയളവിൽ ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള രാജ്യത്തെ ശരാശരി പണപ്പെരുപ്പം 4.51 ശതമാനമായിരുന്നു. എന്നാൽ, കേരളത്തിലിത് 5.88 ശതമാനമാണ്.5.79 ശതമാനവുമായി ബിഹാർ ആണ് രണ്ടാമത്. ഒഡിഷ (5.72%), ഛത്തീസ്ഗഢ് (5.57%) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിൽ.സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം 2025 ഫെബ്രുവരിയിലാണ് കേരളത്തിൽ ഏറ്റ വും ഉയർന്ന പ്രതിമാസ പണപ്പെരുപ്പമുണ്ടായ ത്, 7.31 ശതമാനം.