കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ.ഒന്നാം ഇന്നിങ്സിലെ രണ്ട് റൺസിന്റെ ബലത്തിലാണ് കേരളം ഇത് ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോർ ആയ 457 പിന്തുടർന്ന ഗുജറാത്ത് 455 പുറത്തായിരുന്നു. കേവലം രണ്ട് റൺസിന്റെ ലീഡ് നേടിയതോടെ കേരളം ഏറെക്കുറെ ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളം 114 ന് 4 എന്ന നിലയിൽ നിൽക്കുമ്പോൾ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് കേരള ടീം ഫൈനലിൽ പ്രവേശിക്കുന്നത്.