ഗുണ്ടാസംഘം ഓരോ ദിവസം കഴിയുന്തോറും കൂടി വരുകയാണ്. ഈ കാലഘട്ടത്തിൽ എങ്ങനെ വിശ്വസിച്ച് പുറത്തിറങ്ങാനാകും.
കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന ഗുണ്ടാ വിളയാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിൽ പ്രചരിക്കുകയാണ്.
ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ക്രൂര മർദനത്തിൽ കൃഷ്ണപുരം സ്വദേശി അരുൺ പ്രസാദിന് കേൾവിശക്തി നഷ്ടമായിരുന്നു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട ഫോൺ പോലീസിന് കൈമാറിയതിന്റെ വിരോധവുമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെ കാരണം എന്നാണ് അറിയുന്നത്.