പതിനഞ്ചാം കേരള നിയമസഭ പതിനൊന്നാം സമ്മേളനം സബ്മിഷനുള്ള മറുപടി

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളായിരുന്ന അവരുടെ വിധവകൾക്ക് നൽകി വന്നിരുന്ന പെൻഷൻ പുന:സ്ഥാപിക്കണം എന്നും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് നൽകി വന്നിരുന്ന വിദ്യാഭ്യാസ ഗ്രാന്റ് ഇനത്തിൽ നൽകാനുള്ള കുടിശ്ശിഖ നൽകണമെന്ന വിഷയം സംബന്ധിച്ച് ബഹു. എം.എല്‍.എ ശ്രീ പി.പി.ചിത്തരഞ്ജൻ ഉന്നയിച്ച സബ്മിഷന്റെ മറുപടി

സർക്കാർ ധനസഹായമുപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന 16 ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള ധനസഹായം പൂർണമായും സർക്കാരാണ് നൽകുന്നത്. ഇപ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് അനുവദിക്കുന്ന തുക, പെൻഷൻ വിതരണം ചെയ്യുന്നതിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും, അവശതാ/ കുടുംബ/മറ്റ് പെൻഷൻ കുടിശ്ശിക/ മറ്റ് ആനുകൂല്യങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് പെൻഷൻ തുക ഉപയോഗിക്കാൻ പാടില്ലായെന്നും പെൻഷൻ അനുവദിക്കുന്ന ഉത്തരവുകളിൽ കൃത്യമായി നിഷ്ക്കർച്ചിട്ടുള്ളതാണ്. അവശതാ/ കുടുംബ/മറ്റ് പെൻഷൻ കുടിശ്ശിക/ മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതിനുള്ള തുക ക്ഷേമനിധി ബോർഡുകൾ സ്വന്തം ഫണ്ടിൽ നിന്നാണ് വിനിയോഗിക്കേണ്ടത്. ആയതിനാൽ പ്രസ്തുത വിധവാ പെൻഷൻ ആനുകൂല്യം സ്വന്തം ഫണ്ടിൽ നിന്നും അനുവദിക്കുന്ന വിഷയം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് പരിഗണിക്കാവുന്നതാണ്.

ഈയിനത്തിൽ ആനുകൂല്യങ്ങൾ നൽകാൻ കഴിയാത്ത ബോർഡുകൾക്ക് സർക്കാറിന്റെ ധനസ്ഥിതിയനുസരിച്ച് പ്രത്യേക ധന സഹായം നൽകിയിട്ടുണ്ട്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം നിലവില്‍ കേരളത്തിലെ അര്‍ഹരായ മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്ക്‌ ലംപ്സം ഗ്രാന്റ്‌, ട്യൂഷന്‍ ഫീസ്‌, പരീക്ഷാ ഫീസ്‌, പോക്കറ്റ്‌ മണി തുടങ്ങിയ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിച്ചു വരുന്നത്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യമേഖലയിലെ ഭാവിതലമുറയെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ മത്സ്യമേഖലയില്‍ നിന്നും അനവധി വിദ്യാര്‍ത്ഥികള്‍ ഉന്നത പ്രൊഫഷണല്‍ ബിരുദം , ബിരുദാനന്തര ബിരുദം ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ നേടുകയും അതുവഴി ഉന്നത തൊഴില്‍ മേഖലയിലേക്ക്‌ എത്തിപ്പെടുകയും ചെയ്തു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മത്സ്യമേഖലയില്‍ സര്‍ക്കാര്‍ സഹായത്തോടെ വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിനായി മുന്‍പോട്ടു വരുന്നുണ്ട്‌.

വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതിനായി ഒരു വര്‍ഷം ഏകദേശം 35 കോടി രൂപ വേണ്ടി വരുന്നുണ്ട്‌. 2023-24 വര്‍ഷത്തില്‍ വിദ്യാഭ്യാസ ആനുകൂല്യത്തിനായി പ്ലാനിൽ വകയിരുത്തിയിരുന്ന 702 ലക്ഷം നോണ്‍ പ്ലാനായി വകയിരുത്തിയിരുന്ന 25 കോടി രൂപയും പൂര്‍ണ്ണമായും വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതിനായി അനുവദിച്ചിരുന്നു. കൂടാതെ ധന പുനര്‍വിനിയോഗ അനുമതിയിലൂടെ ലഭ്യമായ 16 കോടി രൂപയും അനുവദിച്ചിരുന്നു. 2024-25 വര്‍ഷം നോണ്‍ പ്ലാനായി 27.5 കോടി രൂപയും പ്ലാന്‍ ഫണ്ടില്‍ 9.28 കോടി രൂപയുമാണ്‌ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിനായി വകയിരുത്തിയിട്ടുളളത്‌. ഫണ്ട് അനുവദിക്കുന്നതിലേക്കായി ഫിഷറീസ് ഡയറക്ടർ പ്രൊപ്പോസൽ ലഭ്യമാക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.കൂടാതെ അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എത്രയും വേഗത്തില്‍ കുടിശിക രഹിതമായി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ച്‌ വരുന്നുണ്ട്‌.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...