പ്രതിദിന നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനം ഒരു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയായിരുന്നു. പരിഷ്കരിച്ച ടിക്കറ്റുകളില്‍ 50 രൂപയും സമ്മാനമായി ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത.സുവർണ കേരളം എന്ന പേരിലുള്ള ടിക്കറ്റാണ് ഇന്നു മുതല്‍ വിപണിയില്‍ ലഭ്യമാകുക. ഈ ടിക്കറ്റുകള്‍ എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും കഴിഞ്ഞ ദിവസം എത്തിക്കഴിഞ്ഞു. ഇന്നു രാവിലെ പത്ത് മുതല്‍ ടിക്കറ്റുകളുടെ വിതരണം ആരംഭിക്കും.പരിഷ്കരിച്ച ടിക്കറ്റുകളില്‍ ഏഴുലക്ഷം ടിക്കറ്റുകള്‍ ചെറുകിട ഏജന്‍റുമാർക്കായി മാറ്റി വച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി വൻകിട ഏജന്‍റുമാർക്ക് നല്‍കുന്ന എണ്ണത്തില്‍ കുറവും വരുത്തിയിട്ടുണ്ട്.