കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡ് സംസ്‌ഥാന തല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും

ജസ്റ്റിസ് രജീന്ദ്ര സച്ചാർ കമ്മീഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കേരളത്തിൽ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽപെട്ട മദ്രസ്സ അദ്ധ്യാപകരുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയും പുരോഗതിയും ലക്ഷ്യം വെച്ച് കൊണ്ട് 31.05.2010 ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് ആസ്ഥാനമായി നിലവിൽ വന്ന സ്ഥാപനമാണ് കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ക്ഷേമനിധിയുടെ പ്രവർത്തന ങ്ങൾ കൂടുതൽ ആകർഷകവും, ജനക്ഷേമപരവുമാക്കുന്നതിനും വേണ്ടി 2018 ആഗസ്റ്റ് 31 ലെ 43-)o നമ്പർ ഓർഡിനൻസിലൂടെ ക്ഷേമനിധി ബോർഡ് ആയി പുനഃരാവിഷ്കരിച്ചു. കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മദ്രസ്സ അദ്ധ്യാപകരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ വേണ്ടി നിലവിൽ മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡ് താഴെ പറയുന്ന പദ്ധതികൾ നടപ്പിലാക്കി വരുന്നു.

  • പെൻഷൻ പദ്ധതി

5 വർഷത്തിൽ കുറയാത്തകാലം അംശദായമടച്ച് ക്ഷേമനിധി അംഗത്വം നിലനിർത്തിയ 60 വയസ്സ് പൂർത്തിയായ അംഗത്തിന് മിനിമം പെൻഷൻ നൽകി വരുന്നു.

. വിവാഹ ധനസഹായം

ക്ഷേമ നിധിയിൽ 2 വർഷം അംഗത്വ കാലാവധി പൂർത്തിയാക്കി അംഗത്വം നിലനിർത്തുന്ന മദ്രസാദ്ധ്യാപകരുടെ സ്വന്തം വിവാഹത്തിനും അവരുടെ 2 പെൺമക്കളുടെവിവാഹത്തിനും 25000/- ധനസഹായം നൽകിവരുന്നു

  • വിദ്യഭ്യാസ ധനസഹായം

വിദ്യഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിൻ്റെ ഭാഗമായി ക്ഷേമനിധി അംഗങ്ങളുടെ എസ്.എസ്.എൽ.സി/പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ഗ്രേഡ് നേടിയ മക്കൾക്ക് 2000/- രൂപാ വീതം മെറിറ്റ് അവാർഡും പ്രൊഫഷണൽ കോഴ്സുകളിൽ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച് പാനം നടത്തുന്ന നിധിയിലെ അംഗങ്ങളുടെ മക്കൾക്ക് പ്രസ്തുത സ്ഥാപനത്തിലെ പഠനത്തിന് ആവശ്യമായ സർക്കാർ ഫിസിന് തുല്യമായ തുക വിദ്യാഭ്യാസ ധനസഹായമായി നൽകുന്നതാണ്.* *ഭവന പദ്ധതി **

സ്വന്തമായി ഒരു വീട് എന്ന മദ്രസ്സാദ്ധ്യാപകൻ്റെ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി ന്യൂനപക്ഷ വികസനധനകാര്യ കോർപ്പറേഷനുമായി സഹകരിച്ച് മദ്രസാദ്ധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് ഭവനനിർമ്മാണത്തിനായി 2.5 ലക്ഷം രൂപ പലിശ രഹിത വായ്പ‌ നൽകുന്നു.

  • ചികിത്സാധനസഹായം

ക്ഷേമനിധി അംഗങ്ങൾക്ക് കാൻസർ, ബൈപാസ് സർജറി, ആഞ്ജിയോപ്ലാസ്റ്റി, കിഡ്‌നി / കരൾ മാറ്റിവെക്കൽ, പക്ഷാഘാതം തുടങ്ങി ഗുരുതര രോഗങ്ങൾക്കുളള ചികിത്സക്ക് 25000/- രൂപയും മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് 5000/- രൂപയും ധനസഹായം നൽകി വരുന്നു.

പ്രസവാനുകൂല്യം

ക്ഷേമനിധി അംഗത്വമെടുത്ത് രണ്ടു വർഷം പൂർത്തിയായ വനിതാ അംഗത്തിന് പ്രസവത്തിന് 15,000/- രൂപ വീതം (പരമാവധി 2 തവണ) ധനസഹായം നൽകി വരുന്നു.

മരണാനന്തരസഹായം
മരണാനന്തര ശുശ്രൂഷകൾക്കുള്ള സഹായം

മദ്രസ്സധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായ അധ്യാപകരുടെ അവകാശികൾക്ക് 2019 മുതൽ മരണാനന്തര ധനസഹായം നൽകിവരുന്നു. അംഗം മരിക്കു കയാണെങ്കിൽ ശവസംസ്‌കാര ചെലവുകൾക്കായി അവകാശിക്ക് 5000 രൂപ ഉടൻ അനു വദിക്കും. പെൻഷനറാണ് മരിക്കുന്നതെങ്കിൽ അവകാശിക്ക് ഉടൻ 3000 രൂപ ധനസ ഹായം നൽകും.

2024-25 സാമ്പത്തിക വർഷം ക്ഷേമനിധിയിൽ നിന്നും നൽകാനുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനവും സംസ്ഥാനതല അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനവും ഫെബ്രുവരി 1 ശനിയാഴ്ച കാലത്ത് 10 മണിക്ക് തിരൂർ താഴെ പാലം സംഗമം റെസിഡൻസി ഓഡിറ്റോറിയത്തിൽ വച്ച് ബഹു.ന്യൂനപക്ഷ ക്ഷേമം കായിക വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി ശ്രീ വി. അബ്ദുറഹിമാൻ നിർവ്വഹിക്കുകയാണ്. ബഹു.തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചെയർമാൻ കാരാട്ട് റസാഖ് Ex MLA ആമുഖഭാഷണം നടത്തും. സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിക്കും. മദ്രസ്സ അധ്യാപകർ അഭിമുഖീകരിക്കേണ്ട നിയമങ്ങളെ സംബന്ധിച്ച് അഡ്വ.മുഹമ്മദ് ത്വയ്യിബ് ഹുദവി ക്ലാസ് എടുക്കും.

Leave a Reply

spot_img

Related articles

കേരള വനിതാ കമ്മീഷന്റെ മാധ്യമ പുരസ്‌കാരം: അവസാന തീയതി ഫെബ്രുവരി 5

കേരള വനിതാ കമ്മീഷന്റെ, 2024-ലെ മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി അഞ്ച് വരെ എൻട്രികൾ സമർപ്പിക്കാം. മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, വിഷ്വൽ മീഡിയ...

കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി പോലീസ് ഉദ്യോഗസ്ഥൻ

കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്നു പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ. അതോടെ പ്രതിയുടെ...

ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി യുവാവിന് ദാരുണാന്ത്യം

ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം ആതവനാടാണ് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ദാരുണ സംഭവം. ഉത്തർ പ്രദേശ് സ്വദേശി...

അംഗൻവാടിയിൽ ഭക്ഷ്യവിഷബാധ

അംഗനവാടിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 7 കുട്ടികൾ ചികിത്സ തേടി. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. കോഴിക്കോട് ബേപ്പൂർ...