കേരള എൻ ജി ഒ യൂണിയൻ 62-ാം കോട്ടയം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ചേരും.സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ആർ രഘുനാഥൻ,സുഹൃദ് സമ്മേളനം സി ഐ ടി യു ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകുമാറും ഉദ്ഘാടനം ചെയ്യും. എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സുനിൽകുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം കെ വസന്ത എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.