അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കിയ ആദ്യസംസ്ഥാനമാണ് കേരളം: മന്ത്രി കെ രാജൻ

 പൊതു വിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങൾക്കൊപ്പം അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കിയ സംസ്ഥാനമാണ് കേരളമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.


തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

അൺ ഇക്കോണമിക്കൽ എന്ന വിഭാഗത്തിൽ അടച്ചു പൂട്ടൽ സാഹചര്യത്തിൽ നിന്നുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാന സർക്കാരും കേരളത്തിന്റെ പൊതുസമൂഹവും വിദ്യാലയങ്ങളെ വീണ്ടെടുത്തത്.

പാഠ്യ പദ്ധതി പരിഷ്‌ക്കരണം സമയബന്ധിത മായി നടപ്പിലാക്കിയും പാഠപുസ്തകങ്ങൾ നേരത്തെ എത്തിച്ചും പൊതുവിദ്യാഭ്യാസ വകുപ്പ് മാതൃക തീർക്കുന്നു.

കേരള മോഡൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.


അതുകൊണ്ട് തന്നെ നവീന മൂല്യനിർണയ രീതി നടപ്പിലാക്കുന്നതിന് മുൻപ് പൊതു സമൂഹത്തിന്റെ മുന്നിൽ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ തയാറായി.

ജനാധിപത്യ മൂല്യങ്ങളിൽ പൊതു സമൂഹത്തിന്റെ വിശ്വാസ്യത നേടി അക്കാദമിക പരിഷ്‌ക്കരണം നടപ്പിലാക്കുന്നു എന്നത് ശ്രദ്ധേയമാണ്.

പരീക്ഷകൾ എന്നത് ലോക വിഞ്ജാന വ്യവസ്ഥക്കനുസൃതമായി മാറ്റേണ്ടതുണ്ട്.

വിദ്യാർത്ഥികളുടെ വിവിധ ശേഷികളെ മൂല്യനിർണയം നടത്താൻ കഴിയുന്ന ശാസ്ത്രീയ സംവിധാനത്തിനും ചട്ടക്കൂടിനും രൂപം നൽകാൻ വിദ്യാഭ്യാസ കോൺക്ലേവിന് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.


പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ  പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതമാശംസിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നന്ദി അറിയിച്ചു. എം  എൽ എ മാരായ എ പ്രദീപ് കുമാർ, മുഹമ്മദ് മുഹ്‌സീൻ, എം വിജിൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...