ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി

വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അക്ഷരമറിയാത്തവർക്ക് മാർക്ക് കൊടുത്തുവെന്നത് തെറ്റിദ്ധാരണയാണെന്നും ചൂണ്ടിക്കാണിച്ചു.

പഴുതടച്ച രീതിയിലാണ് മൂല്യനിർണയം നടത്തിയത്. എന്നിട്ടും ആക്ഷേപം ഉന്നയിച്ച് വിദ്യാർത്ഥികളെ തള്ളാൻ ശ്രമിക്കേണ്ടതില്ല.

ഫലപ്രഖ്യാപനം നേരത്തെ നടത്തുന്നത് മൂലം പ്ലസ് വൺ ക്ലാസുകൾ നേരത്തെ തുടങ്ങാൻ സാധിക്കും.

ഇതിനായുള്ള ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. വിജയശതമാനം കൂടുന്നത് നിലവാരത്തകർച്ചയല്ലെന്നും ആക്ഷേപം ഉന്നയിച്ചവർക്കും തിരുത്തേണ്ടി വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൂടുതൽ വിജയശതമാനം വിദ്യാർത്ഥികളുടെ മിടുക്ക് കൊണ്ട് ലഭിക്കുന്നതെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...