കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ പകുതി പിന്നിട്ട സമയത്താണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്.സിനിമ കാണാൻ 24 പേരാണ് എത്തിയിരുന്നത്. തുടർന്ന് പ്രദർശനം തടസ്സപ്പെടുത്തിയ ഇവർ സിനിമ കാണാൻ എത്തിയവരോട് ടിക്കറ്റ് നിരക്ക് തിരികെ നൽകാമെന്ന് ഉറപ്പ് നൽകി പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയിൽ ദമ്പതികളായ കാഴ്ചക്കാർ പുറത്തിറങ്ങാൻ വിസമ്മതിച്ചത് ചെറിയ പ്രതിഷേധത്തിനിടയാക്കി. തിയേറ്റർ വിടാൻ വിസമ്മതിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കി. തുടർന്ന് ദമ്പതികൾ പിൻവാങ്ങുകയുമായിരുന്നു.കേരള സ്റ്റോറിയുടെ പോസ്റ്ററുകളും പ്രവർത്തകർ വലിച്ചുകീറി നശിപ്പിച്ചു.പോലീസും സ്ഥലത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമായതോടെ വൈകുന്നേരം 5.45, രാത്രി 8.45 എന്നീ സമയങ്ങളിലുള്ള പ്രദർശനവും റദ്ദാക്കി.

Leave a Reply

spot_img

Related articles

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

ഇതൊരു വെറും ഫോട്ടോയല്ല, സുഹൃത്തുക്കളേ

കാർട്ടൂണിസ്റ്റും പ്രസാധാകനുമായ അനിൽ വേഗ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിൻ്റെ പബ്ളിക്കേഷനായ ഡോൺ ബുക്സ് വഴി 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്...

‘കേരള സ്‌റ്റോറി 2’ റിലീസ് ഹൈക്കോടതി തടഞ്ഞു

കേരള സ്‌റ്റോറി 2' സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു.15 ദിവസത്തേക്കാണ് ചിത്രത്തിൻ്റെ റിലീസ് ഹൈക്കോടതി ‌സ്റ്റേ ചെയ്തത്.നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ജസ്‌റ്റിസ് ബച്ചു...