നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ സാധ്യതയുള്ളത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത.
മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്.
വേനല്‍ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.