അധ്യാപക യോഗ്യത പരീക്ഷയിൽ സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ കേരളം. പുനപരിശോധനയ്‌ക്കോ വ്യക്തത തേടിയോ ഹർജി നൽകാനാണ് തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം. ടെറ്റ് യോഗ്യത നേടാത്തവർക്ക് അധ്യാപക ജോലി അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി വിധി. കേരളത്തിലെ 50000ത്തോളം അധ്യാപകരെ ബാധിക്കും. നിലവിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ബാധകമായിട്ടുള്ളത് പ്രധാന അധ്യാപകർക്ക് മാത്രമാണ്. കോൺഫിഡൻഷ്യൽ റിപ്പോർട്ട് എല്ലാ അധ്യാപകർക്കും ബാധകമാക്കുന്ന കാര്യം ചർച്ച ചെയ്യും. ഇക്കാര്യം അധ്യാപക സംഘടനകളും ആയി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

