പുതിയ വൈസ് ചാന്‍സലറെ നിയമിച്ചു

കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വി.സി; റിട്ട. പ്രൊഫ. ഡോ പി.സി ശശീന്ദ്രന്‍ ചുമതലയേല്‍ക്കും.

കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ചു
കൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങി.

വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ. പി.സി. ശശീന്ദ്രനാണ് വി.സിയുടെ ചുമതല നല്‍കിക്കൊണ്ട് ഉത്തരവായിരിക്കുന്നത്.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വി.സിയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

Leave a Reply

spot_img

Related articles

പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതികൾക്ക് അപേക്ഷിക്കാം

സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി, ഒ.ഇ.സി പ്രീമെട്രിക്...

കെഎസ്ആർടിസിക്ക് 93.73 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം:കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും,...

അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഡിവിഷന്‍ നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

ഇടുക്കി അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഡിവിഷന്‍ നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംഭവത്തിലാണ് പ്രധാന അധ്യാപികയെ ഉപരോധിച്ച്‌രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്....

അപ്പൂപ്പന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന വിദ്യാര്‍ഥി ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ചവറയില്‍ അപ്പൂപ്പന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന വിദ്യാര്‍ഥി വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും നാലരവയസ്സുള്ള...