രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും

രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും.അഹമ്മദാബാദ് – മൊട്ടേറ – നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച്‌ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക.രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേരളം സെമി ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. ഇതിന് മുന്‍പ് 2018-19 സീസണിലാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് വിദര്‍ഭയായിരുന്നു എതിരാളികള്‍.

കഴിഞ്ഞ 8 മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം ഇന്ന് കളിയ്ക്കാനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാര്‍, മൊഹമ്മദ് അസറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മികച്ച ഫോമില്‍ ആണെന്നുള്ളത്‌ കേരളത്തിന്‍റെ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്.മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്.

Leave a Reply

spot_img

Related articles

കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ

കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ.ഒന്നാം ഇന്നിങ്സിലെ രണ്ട് റൺസിന്റെ ബലത്തിലാണ് കേരളം ഇത് ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.കേരളത്തിന്റെ ആദ്യ...

രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളം ഫൈനലിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളം ഫൈനലിലേക്ക്. നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 ന് ഓൾ...

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. പുറത്താകാതെ 129 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ...

ഭിന്നശേഷി കായികമേള

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍/വ്യക്തികളെ പങ്കെടുപ്പിച്ച് ഭിന്നശേഷി കായിക മേള 2025 നടത്തുന്നു. ഫെബ്രുവരി 21ന്...