ശുചിത്വത്തിൽ കേരളം നമ്പ൪ 1 ലക്ഷ്യം: മന്ത്രി പി. രാജീവ്

ശുചിത്വ പരിപാലനത്തിൽ കേരളത്തെ നമ്പ൪ 1 ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്. മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഏലൂ൪ മുനിസിപ്പൽ ടൗൺ ഹാളിൽ ചേരുന്ന ചടങ്ങിൽ നി൪വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാലിന്യ മുക്തം ജനകീയ ക്യാമ്പയിനാണ് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിക്കുന്നത്. ഇതിനായി ആറുമാസത്തെ പ്രത്യേക ക൪മ്മ പദ്ധതി സ൪ക്കാ൪ തയാറാക്കിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ക൪മ്മ പദ്ധതി സംയോജിപ്പിച്ച് സമയബന്ധിതമായി നടപ്പാക്കാ൯ എല്ലാവ൪ക്കും കഴിയണം. ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികൾ കേരളത്തിലെത്തുന്നുണ്ട്. വ്യാവസായിക മേഖലയിലും കേരളം മുന്നേറുകയാണ്. വ്യാവസായത്തിന്റെ കാര്യത്തിൽ കേരളത്തിന് മുന്നേറാ൯ കഴിയുമെങ്കിൽ എല്ലാ രംഗങ്ങളിലും മുന്നേറ്റം സാധ്യമാകും. എല്ലാവരും ഒറ്റക്കെട്ടായി തീരുമാനമെടുക്കണം.

സ്കൂളുകളിലും കോളേജുകളിലും ശുചിത്വ അവബോധം രൂപപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാ൯ കുട്ടികളെ പ്രാപ്തരാക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തമാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കണം.

ശുചിത്വ പരിപാലത്തിൽ കേരളത്തിന് തന്നെ മാതൃകയാണ് ഏലൂ൪ നഗരസഭയെന്ന് മന്ത്രി പറഞ്ഞു. പ്രതിമാസം അഞ്ചു മുതൽ ആറു ലക്ഷം രൂപവരെ നഗരസഭ ആക്രി സാധനങ്ങൾ വിൽപ്പന നടത്തി സമ്പാദിക്കുന്നു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായി ലൈബ്രറി ആരംഭിക്കുന്നത് ഏലൂരിലാണ്. ശുചിത്വത്തിനൊപ്പം കളമശേരി എന്ന പദ്ധതിയും നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏലൂർ മുൻസിപ്പാലിറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച മന്ത്രി നാടിന് സമർപ്പിച്ചു. ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ്ബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്നിനെ പ്രഖ്യാപിക്കൽ,എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡ് ശുചികരണം,ഹരിത വിദ്യാലയം, ഹരിത അങ്കണവാടി, ഹരിത ഓഫീസ് പ്രഖ്യാപനം, ഹരിത വീഥികളുടെ നിർമ്മാണം, മുൻസിപാലിറ്റികളുടെ നേതൃത്വത്തിൽ ശുചിത്വ പാത സുന്ദര പാതകൾ ഒരുക്കൽ,കെ എസ് ആർ ടി സി സ്റ്റാൻഡ് പരിസരം ശുചീകരിച്ചു പച്ചത്തുരുത്തുകൾ നിർമ്മിക്കുക തുടങ്ങി ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് വാർഡ് തലങ്ങളിൽ വരെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ച ജനകീയ മാതൃകകൾ നാടിന് സമർപ്പിച്ചു. നഗരസഭ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ട൪ എ൯.എസ്. കെ. എസ്. കെ. ഉമേഷ് ജനകീയ കാമ്പയിന്റെ ആറുമാസത്തെ ക൪മ്മ പദ്ധതി ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയ൪മാ൯ എ.ഡി. സുജിത് അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഏലൂ൪ നഗരസഭാ വൈസ് ചെയ൪പേഴ്സൺ ജയശ്രീ സതീഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ട൪ പ്രദീപ്കുമാ൪,

ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റ൪ ടി. എം. റെജീന, ശുചിത്വമിഷ൯ ജില്ലാ കോ-ഓഡിനേറ്റ൪ നിഫി എസ് ഹക്ക്, കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി കോ-ഓഡിനേറ്റ൪ എം.കെ. രാഹുൽ, ക്യാമ്പെയ്൯ സെക്രട്ടേറിയറ്റ് കോ-ഓഡിനേറ്റ൪ കെ.കെ. രവി, ഹരിത ക൪മ്മ സേനാംഗങ്ങൾ, കില പ്രതിനിധികൾ, വിദ്യാ൪ഥികൾ തുടങ്ങിയവ൪ പങ്കെടുത്തു.

ഏലൂ൪ നഗരസഭയിൽ ഹരിതവീഥി ഒരുക്കിയതിന് ഏലൂ൪ നഗരസഭയുടെ ആദരവ് കെ.പി. പുരുഷ൯ ഏറ്റുവാങ്ങി. മാലിന്യമുക്തം നവകേരളം ക്യാമ്പെയ്ന്റെ ഭാഗമായി നഗരസഭയോട് സഹകരിച്ച വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.

ജില്ല, ബ്ലോക്ക്, കോർപറേഷൻ, മുനിസിപ്പാലിറ്റി ഗ്രാമപഞ്ചായത് തലങ്ങളിൽ നിർവഹണസമിതികൾ രൂപീകരിച്ചാണ് ജനകീയ ക്യാമ്പയിൻ ആസൂത്രണം ചെയ്യുന്നത്. 180ദിവസത്തെ ജനകീയ ക്യാമ്പയിനിലൂടെ മാലിന്യത്തിന്റെ പരമാവധി അളവ് കുറക്കുക, ഉണ്ടാകുന്ന ജൈവ മാലിന്യ ഉറവിടത്തിൽ തന്നെ വളമോ, ബയോ ഗ്യാസോ ആക്കി മാറ്റുക, അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ചു തരം തിരിച്ചു കൈമാറുക, പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക, ഒറ്റ തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളൂടെ കർശനമായ നിരോധനം, ശക്തമായ നിയമ നടപടികൾ എന്നിവ ലക്ഷ്യം വയ്ക്കുന്നു. രാഷ്ട്രിയ -വർഗ്ഗ ബഹുജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ക്യാമ്പയിന്റെ ഭാഗമാകും.

തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന ടൗണുകൾ, ജംഗ്ഷനുകൾ എന്നിവ ശുചിത്വമുള്ളതും വൃത്തിയുള്ളതുമാക്കി തീർക്കുക അയൽക്കൂട്ടങ്ങളെ ഹരിതയൽക്കൂട്ടങ്ങളാക്കി മാറ്റുക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹരിത ക്യാമ്പസും ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക ഓഫീസുകളെ ഹരിത ഓഫീസുകളാക്കി മാറ്റുക ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ ക്യാമ്പയിന്റെ ഭാഗമായി നടക്കും. മലിനീകരിക്കപ്പെട്ട നീർച്ചാലുകളുടെ പുനരുജ്ജീവനം സാധ്യമാക്കും. ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കും. നവംബർ ഒന്നിന് ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...