റേഷൻകടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇന്നാരംഭിക്കുമെന്നു മന്ത്രി ജി.ആർ.അനില്‍.എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അരലിറ്ററും വീതവുമാണു ലഭിക്കുക.ലിറ്ററിന് 61 രൂപയാണു വില. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകാർക്ക് (എൻഇ കാർഡ്) ഏതു വിഭാഗമായാലും ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും.മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നു മന്ത്രി വ്യക്തമാക്കി.

