രണ്ടരവർഷത്തെ ഇടവേളയ്ക്കുശേഷം റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമ്പോൾ ലിറ്ററിന് വില 4.80 രൂപ കൂടി 68 രൂപയാവും.വിതരണച്ചാർജും കൂട്ടും.40 കിലോമീറ്റർ വരെ വിതരണത്തിന് 238 രൂപയായിരുന്നത് 500 രൂപയാക്കാനാണ് ധാരണ. ശേഷമുള്ള ഓരോ കിലോമീറ്ററി നും 3.75 രൂപയായിരുന്നത് അഞ്ചുരൂപയാക്കും. കടക്കാരുടെ കമ്മിഷൻ 2.70 രൂപ യിൽനിന്ന് ഏഴാക്കാനും ധാരണമായി.