ഖാദി ക്രിസ്മസ്-പുതുവത്സര മേള

കോട്ടയം: ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വിലക്കിഴിവുമായി ഖാദി ക്രിസ്മസ്-പുതുവത്സര മേള. മേളയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച കുറവിലങ്ങാട് നടക്കും. കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്‌സിലെ ഗ്രാമസൗഭാഗ്യയിൽ നടക്കുന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്യും. കേരള ഖാദി ഗ്രാമവ്യവസായ ബോർഡംഗം കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ ആദ്യ വിൽപ്പന നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേട്ട്, ഗ്രാമപഞ്ചായത്തംഗം ബേബി തൊണ്ടാംകുഴി, പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ സിയ പി. ജോസ് എന്നിവർ പങ്കെടുക്കും.  സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾ, ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്.

Leave a Reply

spot_img

Related articles

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ഓർത്തഡോക്സ് സഭ

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ഓർത്തഡോക്സ് സഭ.കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചുവരികയാണ്.ചില ഇടങ്ങളിൽ പരീക്ഷാ...

മഴ ഒഴിഞ്ഞെങ്കിലും ദുരിതം ഒഴിയാതെ മധ്യതിരുവിതാംകൂർ: എ.സി റോഡിൽ ഗതാഗതം ഭാഗികം

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ശമനമായതോടെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രധാന നദികളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ...

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം.ഇടുക്കി ഏലപ്പാറ നാലാംമൈലിനു സമീപമാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.തിരുവനന്തപുരം സ്വദേശികള്‍...

താരസംഘടനയിൽ വീണ്ടും വിവാദം

താരസംഘടന അമ്മയില്‍ ശ്വോതാ മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്.ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍...