ബി.ജെ.പി ഇലക്ടറൽ ബോണ്ട് വഴി നേടിയത് കോടികൾ ; കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ പൗരത്വ നിയമം റദ്ദാക്കും : ഖാർഗെ

ബത്തേരി : കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ.

പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം  പൊതുസമ്മേളനത്തിൽ വ്യക്തമാക്കി .

‘‘ബിജെപി ഇലക്ടറൽ ബോണ്ട് വഴി കോടാനുകോടികൾ നിയമവിരുദ്ധമായി നേടി. എന്നാൽ കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. അഴിമതിക്കാരെ വെളിപ്പിക്കുന്ന വാഷിങ് മെഷിനായി നരേന്ദ്ര മോദിയും അമിത് ഷായും പ്രവർത്തിക്കുന്നു.

പ്രതിപക്ഷത്തുള്ള 20 നേതാക്കളുടെ പണം പിടിച്ചെടുത്തു. നിരവധി തവണ ചോദ്യം ചെയ്തു. നിരവധി പേരെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തു.അവർ ബിജെപിയിൽ ചേർന്നതോടെ അവരെയൊക്കെ മോദി വെളുപ്പിച്ചെടുത്തു.

രാഹുൽ ഗാന്ധിയെ ഭയന്നിട്ടാണ്, കഴിഞ്ഞ 35 വർഷമായി അധികാരത്തിലില്ലാത്ത നെഹ്‌റു കുടുംബത്തെ മോദി നിരന്തരം ആക്രമിക്കുന്നത്. ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരെ മോദി ഭയക്കുന്നു.

മോദി സ്വയം പറയുന്നത് സിംഹമാണ്, ധീരനാണ് എന്നൊക്കെയാണ്. എന്നാൽ അദ്ദേഹം ഒരു ഭീരുവാണ്.ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിൽ തൊഴിലില്ലായ്മയിലൂടെയാണു രാജ്യം കടന്നുപോകുന്നത്.

വർഷം 2 കോടി തൊഴിലവസരം നൽകുമെന്നു പറഞ്ഞിട്ട് ആർക്കെങ്കിലും ജോലി ലഭിച്ചോ?. വിദേശത്തുള്ളവരുടെ കള്ളപ്പണം പിടിച്ചെടുത്ത് എല്ലാവർക്കും 15 ലക്ഷം നൽകുമെന്ന് പറഞ്ഞു. ആർക്കെങ്കിലും 15 ലക്ഷം ലഭിച്ചോ? കർഷകരുടെ  വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞിട്ട് ഏതെങ്കിലും കർഷകന്റെ വരുമാനം ഇരട്ടിയായോ?

പ്രധാനമന്ത്രി കള്ളം പറയാൻ പാടുണ്ടോ?മോദി പറയുന്നത് കള്ളമാണ്. അതുകൊണ്ട് മോദി നുണയനാണ്. മോദി പറയുന്നത് കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്‍ലിംകൾക്കുള്ളതാണെന്നാണ്.

സമയം അനുവദിച്ചാൽ മോദിക്ക് പ്രകടനപത്രിക ഞാൻ വിശദീകരിക്കാം. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ള ‌പ്രകടനപത്രികയാണ് കോൺഗ്രസിന്റേത്. ഹിന്ദു, മുസ്‌ലിം എന്ന് ജനങ്ങളെ എപ്പോഴും വിഭജിക്കുന്നത് മോദിയാണ്.

തൊഴിലുറപ്പ് പദ്ധതിയെപ്പോലും തള്ളിപ്പറഞ്ഞ ആളാണ് മോദി. തൊഴിൽ അവകാശമാക്കിയ സർക്കാരാണ് യുപിഎയുടേത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടെ എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും മോദി തകർക്കുകയാണ്. എന്നിട്ട് വീണ്ടും പറയുന്നു നല്ല ദിനങ്ങൾ വരുമെന്ന്.

മോദി ലോകം മുഴുവൻ കറങ്ങി നടന്നു. എന്നാൽ മണിപ്പുരിൽ പോകാൻ മറന്നു. അവിടെ പോയതും ജനങ്ങളെ ആശ്വസിപ്പിച്ചതും രാഹുലാണ്. എല്ലാവർക്കും ദൈവത്തിൽ വിശ്വാസമുണ്ട്. പലരും പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്.

പ്രാണപ്രതിഷ്ഠയിൽ ഉൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തു. എന്നാൽ ‘താഴ്ന്ന ജാതിക്കാരെ’ യൂണിവേഴ്സ്റ്റി ക്യാംപസിൽ പോലും പ്രവേശിപ്പിക്കാത്ത രാജ്യമാണിത്.

വാരാണസി ഹിന്ദു യൂണിവേഴ്സ്റ്റിയിൽ താഴ്ന്ന ജാതിക്കാരൻ അനാച്ഛാദനം ചെയ്ത പ്രതിമ ആർഎസ്എസുകാർ ഗംഗാജലം ഉപയോഗിച്ച് ശുചീകരിച്ചു. ഇതാണ് ആർഎസ്എസിന്റെ മാനസികാവസ്ഥ.

ഇതേ രീതിയാണു മറ്റുള്ളവരുടെ മേൽ ആർഎസ്എസും മോദിയും നടപ്പാക്കുന്നത്. മനസ്സ് ശുദ്ധിയാക്കാതെ ജനം കൂടെ വരില്ല. തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ് മോദി ചിന്തിക്കുന്നത്. സാധാരണക്കാരെക്കുറിച്ച് ചിന്തിക്കുന്നില്ല.

കോൺഗ്രസ് എന്താണ് ചെയ്തതെന്നാണ് മോദി ചോദിക്കുന്നത്. 50 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ജനാധിപത്യത്തെ സംരക്ഷിച്ചതു കൊണ്ടാണ് മോദിക്ക് ഇന്ന് പ്രധാനമന്ത്രിയാകാൻ സാധിച്ചത്. കോൺഗ്രസ് രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു.’’–  ഖർഗെ വിശദീകരിച്ചു.

Leave a Reply

spot_img

Related articles

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; എം.കെ സ്റ്റാലിന്‍

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ്...

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ ഭരപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍...

ക്ഷേത്ര പരിപാടിയിൽ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ...

അരുവിക്കരയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി 6 വയസുകാരൻ മരിച്ചു.

അരുവിക്കര മലമുകളില്‍ അദ്വൈത് (6) ആണ് മരിച്ചത്.വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ട് കളിച്ചപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമുണ്ടായത്.കുട്ടിയെ ഉടൻ തന്നെ...