രാജ്യത്തെ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഇന്ത്യൻ ഫുട്ബോൾ ലീഗിന് ഇന്നു കിക്കോഫ്.ഐ ലീഗ് ഫുട്ബോളിനെ ഇന്ത്യൻ ഫുട്ബോൾ ലീഗ് എന്ന് (ഐഎഫ്എൽ) റീ ബ്രാൻഡ് ചെയ്തതിനുശേ ഷമുള്ള ആദ്യ സീസണാണിത്.ആദ്യദിനമായ ഇന്ന് 2 മത്സരങ്ങളുണ്ട്.വൈകിട്ട് 4ന് ലുധിയാനയിൽ നടക്കുന്ന മത്സരത്തിൽ ഐസോൾ എഫ്സിയും നാംധാരി എഫ്സിയും ഏറ്റുമുട്ടും.കേരള ടീമായ ഗോകുലം എഫ്സിയ്ക്കും ആദ്യദിനം മത്സരമുണ്ട്. വൈകിട്ട് 6.30ന് ഐസോളിൽ നടക്കുന്ന മത്സരത്തിൽ ലീഗിലെ പുതുമുഖങ്ങളായ ചൻമാരി എഫ്സിയാണ് എതിരാളികൾ. ലീഗിലെ മത്സരങ്ങളെല്ലാം ഡിഡി സ്പോർട്സിൽ തൽ സമയം സംപ്രേഷണം ചെയ്യും.10 ടീമുകൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സ രിക്കുന്ന ആദ്യ റൗണ്ടിനുശേഷം 5 ടീമുകൾ ചാംപ്യൻഷിപ് റൗണ്ടിലേക്ക് മുന്നേറും. ചാംപ്യൻഷിപ് റൗണ്ടിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന വർ ഐഎഫ്എൽ ജേതാക്കളാകും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് സീസണിൽ ഗോകുലം കേരളയുടെ ഹോം മത്സരങ്ങൾ.

