ആലുവ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി.
തിരക്കേറിയ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിനും റെയിൽവെ സ്റ്റേഷനുമിടയിൽ വച്ചാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
റോഡരികിൽ അരമണിക്കൂറോളം നിർത്തിയിട്ട കാറിൽ സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ച് കയറ്റിയത്.
സംഭവം കണ്ട് ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്.
ഒരാളെ ബലമായി തള്ളി കയറ്റുന്നതാണ് ഓട്ടോ തൊഴിലാളികൾ കണ്ടത്.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് തന്നെ ഒരാളെ തട്ടിക്കൊണ്ട് പോയിരുന്നു.
പിന്നീട് ഇയാളെ ആലപ്പുഴയിൽ ഉപേക്ഷിച്ചിരുന്നു.
മീറ്ററുകൾക്കകലെ പോലീസ് പട്രോളിങ്ങ് ഉള്ളപ്പോഴാണ് ഈ സംഭവം നടന്നത്.