കിൽ മൈ വൈഫ്

ബില്യണറായ ഷെർമാൻ, തനിക്ക് ഒരു അനന്തരാവകാശി ഇല്ലാത്തതിൽ അതീവ ദുഖിതനാണ്. അയാളുടെ ഭാര്യ ഷാനോൺ അതിസുന്ദരിയും ധാരാളം ആരാധകരുള്ള ഒരു ഗായികയുമാണ്.
ഷെർമാന് സംഗീതത്തിലൊന്നും വലിയ കമ്പമില്ല. എങ്ങനെ തൻ്റെ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ചിന്തയിൽ എവിടെ സംഗീതം ആസ്വദിക്കാൻ സമയം.

തൻ്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ടവളായി ഷെർമാൻ, ഷാനോണിനെ കരുതുകയും, അവളെ ജീവിതത്തിൽനിന്നും ഒഴിവാക്കുവാൻ പല വഴികളും ആലോചിക്കുകയും ചെയ്തു.

കത്തോലിക്കാ മതവിശ്വാസിയായ ഷാനോൺ വിവാഹബന്ധത്തിൽ നിന്നും പിന്മാറാൻ തൻ്റെ വിശ്വാസം അനുവദിക്കാത്തതിനാൽ സമ്മതിക്കുന്നില്ല.

ഇത് അയാളെ കൂടൂതൽ ക്ഷുഭിതനാക്കയിരിക്കുകയാണ്.

മാത്രവുമല്ല അയാളിപ്പോൾ മിസ്സ് ലാറൻസ് എന്ന വസ്ത്രഡിസൈനറെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു.

മിസ്സ് ലാറൻസിനെ വിവാഹം ചെയ്താൽ തനിക്കൊരു മകനെ സമ്മാനിക്കുവാൻ അവൾക്കാവും എന്ന് ഷെർമാൻ ഉറച്ചു വിശ്വസിച്ചു.

മൂന്നുതവണ ഗർഭം അലസിപ്പോയ ഷാനോണിന് ഇനി ഒരു കുഞ്ഞിൻ്റെ അമ്മയാവാൻ സാധിക്കില്ലെന്ന് അയാളുറച്ചു.

ഷോനോണെ തൻ്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുവാൻ ഷെർമാൻ കണ്ടെത്തിയ വഴി, ഒരു വാടകക്കൊലയാളിയെ ഉപയോഗിച്ച് അവളെ ഇല്ലാതാക്കുക എന്നതായിരുന്നു.

അതിനായി അയാൾ ഒരുവനെ കണ്ടെത്തി.
ലക്കി ലൂക്കാൻ..

ഓരോ പേജിലും ആകാംക്ഷയുടെ പിരിമുറക്കത്തോടെ ജെയിംസ് ഹാഡ്ലി ചേസ്സിൻ്റെ ഗംഭീരൻ നോവലായ കിൽമൈ വൈഫ് വായിച്ചു തുടങ്ങാം.

കെ കെ ഭാസ്കരൻ പയ്യന്നൂരിൻ്റെ വിവർത്തനം

ഡോൺ ബുക്സ് പ്രസിദ്ധീകരിച്ച ചേസ് നോവലുകളിൽ ഏറ്റവും ശ്രദ്ധേയമായ നോവലുകളിൽ ഒന്ന്..
കിൽ മൈ വൈഫ്..

Leave a Reply

spot_img

Related articles

ജോയ്‌സിയുടെ ഇലപൊഴിയും ശിശിരം 25 വർഷങ്ങൾക്ക് ശേഷം വീണ്ടും

ജോയ്‌സിയുടെ ഇലപൊഴിയും ശിശിരം എന്ന ജനപ്രിയനോവൽ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രസിദ്ധീകൃതമാകുകയാണ്. 1990ലാണ് ഇറാക്ക് കുവൈറ്റിനെ ആക്രമിക്കുന്നത്. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ...

എം.ടിയുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ടാഗോറിൽ

എം.ടി. വാസുദേവൻ നായരുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ഡിസംബർ 31ന് ടാഗോർ തിയറ്റർ പരിസരത്ത് നടക്കും. 12 പ്രസാധകർ പങ്കെടുക്കുന്ന പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. കേരള സർക്കാർ സാംസ്‌കാരികകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന...

സ്ഥാനങ്ങളൊഴിഞ്ഞ് സച്ചിദാനന്ദൻ

കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം...

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം...