ഡിജിറ്റൽ വിദ്യാഭ്യാസമേഖലയിൽ പുതിയ ചുവടുവെയ്പ്പായി കിനാവ്, ട്രെൻഡ് പദ്ധതികൾ

ഡിജിറ്റൽ വിദ്യാഭ്യാസ യുഗത്തിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും ഒരു പോലെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി) യുടെ പുതിയ ചുവടുവെയ്പ്പ്. ഡിജിറ്റൽ വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കിനാവ്, ട്രെൻഡ് പദ്ധതികൾക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

കിനാവ്, ട്രെൻഡ് (ടെക് റെഡി എഡ്യൂക്കേറ്റേഴ്‌സ് നെറ്റ്വർക്ക് ഇൻ ഡിസ്ട്രിക്റ്റ്) പദ്ധതികൾ വിദ്യാഭ്യാസത്തെ അവസരങ്ങളിലേക്കുള്ള കവാടമാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കിനാവ് പദ്ധതി ഉൾക്കൊള്ളുന്നതിന്റെയും പുതുമയുടെയും പ്രതീകമാണെന്നും ഡിജിറ്റൽ വിഭജനം നികത്തുന്നതിലൂടെ, കുട്ടികൾക്കായി സർഗാത്മകതയുടെ ഒരു ലോകം തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ഭൂപ്രകൃതിയിൽ അർത്ഥവത്തായ തൊഴിൽ മേഖലയ്ക്കായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.

ട്രെൻഡ് പദ്ധതി വിദ്യാഭ്യാസമേഖലയെ ഉള്ളിൽ നിന്നും ശക്തിപ്പെടുത്തുന്നതായി മന്ത്രി വ്യക്തമാക്കി. 14 ജില്ലകളിലും സാങ്കേതിക വൈദഗ്ധ്യമുള്ള അധ്യാപകരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിലൂടെ, ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ശക്തമായ അടിത്തറ നിർമിക്കുകയാണ്. കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ ഫലപ്രദമാക്കുന്ന, സംവേദനാത്മകമായ ഡിജിറ്റൽ സാമഗ്രികൾ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ധ്യം ഈ അധ്യാപകരെ അധ്യയനത്തിനായി കൂടുതൽ സജ്ജരാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ പുരോഗതിക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ സമർപ്പണത്തിന്റെ ഫലമാണ് ഈ പദ്ധതികളെന്നും മന്ത്രി അറിയിച്ചു.ഗ്രോത്രവിഭാഗത്തിലെ കുട്ടികളെ ദൃശ്യസാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കിനാവ്. ക്യാമറ, എഡിറ്റിങ്, ഗ്രാഫിക്സ്, അനിമേഷൻ തുടങ്ങിയ മേഖലകളിൽ നൂറ് കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും.

ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിൽ പ്രാപ്തരായ , സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ പൂൾ ജില്ലാതലത്തിൽ സജ്ജമാക്കുന്ന പദ്ധതിയാണ് ട്രെൻഡ് (ടെക് റെഡി എഡ്യൂക്കേറ്റേഴ്സ് നെറ്റ്വർക്ക് ഇൻ ഡിസ്ട്രിക്ട്സ്). പതിനാല് ജില്ലകളിലും തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിൽ പരിശീലനം നൽകും. ഇവരുടെ സഹായത്തോടെ പാഠഭാഗങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഓരോ ജില്ലയിലേയും ഡയറ്റുകളുടെ നേതൃത്വത്തിൽ വികസിപ്പിക്കും.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, വാർഡ് കൗൺസിലർ എസ്.ആർ ബിന്ദു എന്നിവരും പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...